COVID 19Latest NewsKeralaNews

കണ്ണൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കണ്ണൂര്‍ • സമ്പര്‍ക്കം മൂലം പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം 21, ചെറുതാഴം 9, കടന്നപ്പള്ളി പാണപ്പുഴ 1, നാറാത്ത് 13, ചിറക്കല്‍ 11, 20, കുഞ്ഞിമംഗലം 9, എരമം കുറ്റൂര്‍ 10, പയ്യന്നൂര്‍ 8, പെരിങ്ങോം വയക്കര 12, വളപട്ടണം 5, 8 എന്നീ വാര്‍ഡുകളാണ് പൂര്‍ണമായി അടച്ചിടുക. അതേസമയം, പുറത്തുനിന്നെത്തിയയാള്‍ക്ക് കൊവിഡ് ബാധയുണ്ടായ ഏഴോം പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണിള്‍ ഉള്‍പ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button