കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ മത പ്രാര്‍ത്ഥന. ഡല്‍ഹിയിലെ ജമാ മസ്ജിദിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.ബലിപെരുന്നാള്‍ പ്രമാണിച്ചാണ് കഴിഞ്ഞ ദിവസം രാത്രി മസ്ജിദില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
പ്രാര്‍ത്ഥനയില്‍ ഇരുന്നൂറോളം ആളുകളാണ് പങ്കെടുത്തത് എന്നാണ് വിവരം. സാമൂഹിക അകലം പാലിക്കാതെയായിരുന്നു വിശ്വാസികള്‍ നിസ്‌കാരം നടത്തിയത്. മാസ്‌ക് ധരിക്കാതെയും ചിലര്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് കാറ്റില്‍ പറത്തിയാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടന്നത്.
ബലിപെരുന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകളില്‍ പ്രാര്‍ത്ഥന നടത്താനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മൃഗങ്ങളെ അറക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണ്ണാടകയിലും പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments