ആലപ്പുഴ • പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു . കേസിൽ പ്രതിയായ വി എസ്സിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന ലതീഷ് ബി ചന്ദ്രൻ ആവശ്യപ്പെട്ട സി ബി ഐ അന്വേഷണം നടത്താൻ സി പിഎം തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും , കോൺഗ്രസ്സ് ഭരണകാലത്ത് പോലീസ് പ്രതികളാണെന്ന് പറഞ്ഞവരെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സി പി എം എന്തുകൊണ്ട് ഈ സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീ പീഡനത്തിനും മോഷണത്തിനും വരെ പാർട്ടി തല അന്വേഷണം നടത്തുന്ന സി പി എമ്മിന്റെ കൃഷ്ണപിള്ള സ്മാരക ആക്രമണ വിഷയത്തിലെ മൗനം ദുരൂഹമാണ്. സി പി എം ഭരണത്തിലെത്തിയിട്ടും കേസ് പുനരന്വേഷണം നടത്താതിരുന്നത് ഭയംകൊണ്ടാണെന്നും ഇതുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദന്റെ അഭിപ്രായമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു .
Post Your Comments