ഹൈദരാബാദ്: ഓണ്‍ലൈന്‍ ചാരിറ്റിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന കേസില്‍ ഹൈദരാബാദ് പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഉപയോഗിച്ച് അസുഖ ബാധിതരുടെ വീഡിയോ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. സല്‍മാന്‍ ഖാന്‍, സയീദ് അയൂബ് എന്നീ യുവാക്കളാണ് പിടിയിലായത്. ഹൈദരാബാദ് യൂത്ത് കറേജ് എന്ന പേരിലാണ് ഇവര്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ഹൈദരാബാദ് യൂത്ത് കറേജ് എന്ന പേരിലാണ് ഇവര്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.
വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കും വിധമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അടുത്തിടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യസ്മീന്‍ സുല്‍ത്താന്‍ എന്ന സ്ത്രീയെ സാമ്ബത്തികമായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് യുവാക്കള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു. യസ്മീന്റെ ബന്ധുവായ അസ്ര ബീഗത്തിന്റെ അക്കൗണ്ട് ഡീറ്റയില്‍സാണ് ഇവര്‍ നല്‍കിയത്. വീഡിയോ പോസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം ലക്ഷക്കണക്കിന് രൂപയാണ് ഈ അക്കൗണ്ടില്‍ എത്തിയത്.
സംവിധായകന്‍ രാജമൗലിക്കും കുടുംബത്തിനും കൊവിഡ്, തന്റെ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറെന്ന് രാജമൗലി
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും തങ്ങള്‍ സഹായിച്ച സ്ത്രീയെ പറ്റിയോ അവരുടെ ആരോഗ്യനിലയെ പറ്റിയോ വിവരങ്ങള്‍ യുവാക്കള്‍ പേജില്‍ പങ്കുവയ്ക്കാത്തതില്‍ സംശയം തോന്നിയ സംഭവന നല്‍കിയ ചിലയാളുകള്‍ പൊലീസിനെ സമീപിച്ചു. ഇതാണ് തട്ടിപ്പ് പുറത്ത് വരാന്‍ കാരണമായത്. ചന്ദ്രയങ്കുട്ട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി ബുധനാഴ്ച യുവാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യാസ്മിന്‍ മരണപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് യുവാക്കള്‍ മരിച്ച സ്ത്രീയുടെ ബന്ധുവായ അസ്ര ബീഗത്തിനെ സമീപിച്ച് കിട്ടിയ പണം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം ഇവര്‍ 15 ലക്ഷം വീതം രണ്ട് യുവാക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ബാക്കി തുക സ്വന്തമാക്കുകയും ആയിരുന്നു.
Post Your Comments