ന്യൂഡല്‍ഹി : കോവിഡ് പരിശോധനയില്‍ കേരളം വളരെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പരിശോധന ദേശീയ ശരാശരിയേക്കാള്‍ താഴെയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ പത്ത് ലക്ഷം പേരില്‍ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്. അതേസമയം മരണ നിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതി
കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരില്‍ 324 എന്നതാണ്. അതേസമയം കേരളത്തില്‍ പത്ത് ലക്ഷത്തില്‍ 212 പേരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. എന്നാല്‍ കോവിഡ് രോഗ മുക്തി നിരക്കില്‍ കേരളം മുന്നിലാണ്. ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 2.21% ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആര്‍ജിത പ്രതിരോധം കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ മാര്‍ഗമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments