കാബൂള്‍: അമേരിക്കന്‍ സൈന്യവുമായി ഒപ്പിട്ട സമാധാന കരാറിനെ താലിബാന്‍ കാറ്റില്‍ പറത്തിയതായി അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. സൈനിക പിന്മാറ്റത്തിനായി അമേരിക്കയും താലിബാനും ഒപ്പിട്ട കരാറിന് ശേഷം മാത്രം 10,708 സൈനികരാണ് അഫ്ഗാന് നഷ്ടപ്പെട്ടതെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി.കഴിഞ്ഞ റമദാന്‍ വ്രതകാലഘട്ടത്തില്‍ത്തന്നെ 3000 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ ഈ മാസം മോചിപ്പിക്കാനും തീരുമാനിച്ചുകഴിഞ്ഞു.
എന്നാല്‍ ഇതുവരെ ആക്രമം താലിബാന്‍ നിര്‍ത്തിയിട്ടില്ലെന്നത് സമാധാനം അവര്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണെന്നാണ് ഗനി ആരോപിക്കുന്നത്. 755 സാധാരണ പൗരന്മാരും വിവിധ റോക്കറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും 689 പേരെ തട്ടിക്കൊണ്ടുപോയതായും അഷ്‌റഫ് ഗനി ചൂണ്ടിക്കാട്ടി.ഫെബ്രുവരി 29നാണ് നിഷ്പക്ഷ വേദിയായ ഖത്തറില്‍ വച്ച് താലിബാനും അമേരിക്കയും തമ്മില്‍ സമാധാ കരാര്‍ ഒപ്പിട്ടത്. നിലവിലെ താലിബാന്‍ മേഖലയില്‍ നിന്നും അമേരിക്കയടക്കമുള്ള സഖ്യസേന പിന്മാറണമെന്നതാണ് ഒരു വ്യവസ്ഥ.
ചൈനക്കെതിരെ ജർമ്മനിയും, ഹോങ്കോംഗിനുള്ള പ്രതിരോധ കരാര്‍ മരവിപ്പിച്ചു
ഒപ്പം അമേരിക്കുടെ അഫ്ഗാനിലെ സൈനിക ശേഷി മൂന്നിലൊന്നായി കുറയ്ക്കണമെന്നുമായിരുന്നു. ഇതുകൂടാതെ അഫ്ഗാന്‍ ഭരണകൂടം ജയിലിലാക്കിയ 5000 തടവുകാരെ വിട്ടയ്ക്കണമെന്നും താലിബാന്‍ കരാറിലൂടെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും എല്ലാ വ്യവസ്ഥകളും ഏതാണ്ട് 90 ശതമാനവും പൂര്‍ത്തിയാക്കി. എന്നാല്‍ താലിബാന്‍ ഭീകരന്മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
Post Your Comments