ഇന്ത്യന്‍ വ്യോമസേനക്ക് കരുത്തേകി ഫ്രാന്‍സില്‍ നിന്നും അഞ്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. അതിര്‍ത്തി ലക്ഷ്യം വെക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതുയുഗ പിറവിയെന്നാണ് അദ്ദേഹം റഫേലിന്റെ വരവിനെ വിശേഷിപ്പിച്ചത്.
അതിര്‍ത്തി ലക്ഷ്യം വെക്കുന്നവരായിരിക്കും ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തിനെ വിമര്‍ശിക്കുകയോ ഭയക്കുകയോ ചെയ്യുന്നത്. അത്തരക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്. വളരെ മികച്ച പ്രകടനമാണ് റഫേലിന്റേത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളില്‍ ഒന്നാണ് റഫേല്‍. റഫേലിന്റെ വരവോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ ശക്തമായിരിക്കുകയാണെന്നും രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും നേരിടാന്‍ സേന സജ്ജമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്താന്‍ കാരണമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ധൈര്യത്തേയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ച രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു.
Post Your Comments