തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 909 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 641 പേർക്ക് രോഗമുക്തി ഉണ്ടായി. രോഗമുണ്ടായവരിൽ 706 പേർക്ക് സമ്പർക്കം മൂലം ആണ് രോഗം പകർന്നത്. എന്നാൽ 35 പേർക്ക് ഉറവിടം വ്യക്തമല്ല. 30 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ജില്ല തിരിച്ചുള്ള കണക്ക്,
തിരുവനന്തപുരം ജില്ല- 213
മലപ്പുറം ജില്ല – 87
കൊല്ലം ജില്ല- 84
എറണാകുളം ജില്ല- 83
കോഴിക്കോട് ജില്ല – 67
പത്തനംതിട്ട ജില്ല- 54
പാലക്കാട്- 49
കാസര്‍ഗോഡ് – 49
വയനാട് ജില്ല -43
കണ്ണൂര്‍ ജില്ല- 42
ആലപ്പുഴ ജില്ല 38
ഇടുക്കി ജില്ല 34
തൃശൂര്‍ ജില്ല- 31
കോട്ടയം ജില്ല- 29
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 58 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 43 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 39 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 32 പേര്‍ക്കും, കോട്ടയം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 25 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 22 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 126 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,19,019 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,14,666 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments