ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രി രാജാ മദന്‍ഗോപാല്‍ നായിക്(69) കോവിഡ് ബാധിച്ചു മരിച്ചു. കലാബുറാഗിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും ഹൃദയ സംബന്ധമായ ആസുഖങ്ങളും ഇദ്ദേഹത്തിന് ബാധിച്ചിരുന്നു. ജൂലൈ 23നാണ് അദ്ദേഹത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം. വീരപ്പമൊയ്ലിയുടെ സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു.
ബിജെപി, ജെഡി-എസ് പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കര്‍ണാടകയില്‍ 5536 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 102 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ കര്‍ണാടകയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,001 ആയി. 2055 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 64434 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.
Post Your Comments