കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു വാഗമണ്ണിലും വിവിധ സ്ഥലങ്ങളിലും എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വിട്ടയച്ചു.
കേസിലെ ഒന്നാം പ്രതി വൈശാഖ്, രണ്ടാം പ്രതി അജ്മല്‍, മൂന്നാം പ്രതി അന്‍സര്‍, നാലാം പ്രതി നഹാസ് എന്നിവരെയാണ് കോട്ടയം പ്രത്യേക പോക്സോ കോടതി വിട്ടയച്ചത്. പ്രോസിക്യൂഷന്‍ 50 സാക്ഷികളെയും 46 രേഖകളും സമര്‍പ്പിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു.
2014 ആഗസ്റ്റ് 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അസ്വസ്ഥരായിരുന്ന പെണ്‍കുട്ടികള്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വച്ച് സെവന്‍ അപ്പില്‍ സൈനൈയിഡ് കലര്‍ത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. തുടര്‍ന്നു കേസ് അന്വേഷിച്ച പൊലീസാണ് സംഭവത്തില്‍ നാലു പേരെ പോക്‌സോ കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. തുടര്‍ന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
Post Your Comments