വാഷിംഗ്ടണ്‍ ഡിസി : അടുത്ത ജൂലായ് വരെ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം ഏര്‍പ്പെടുത്തി ഗൂഗിള്‍ . കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ട് ഗൂഗിളിന്റെ പുതിയ തീരുമാനം. ആല്‍ഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സുന്ദര്‍ പിച്ചെ സ്വയമെടുത്ത തീരുമാനമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഗൂഗിളിലെയും മാതൃസ്ഥാപനമായ ആല്‍ഫാബെറ്റ് ഇന്‍ കോര്‍പ്പറേഷനിലെയും രണ്ട് ലക്ഷത്തോളം പൂര്‍ണസമയ, കരാര്‍ ജീവനക്കാര്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക.അതേസമയം, അടുത്ത ജനുവരിയോടെ ജീവനക്കാര്‍ കന്പനികളില്‍ തിരിച്ചെത്തണമെന്ന് അറിയിച്ചിട്ടുള്ള മറ്റു ബഹുരാഷ്ട്ര കന്പനികള്‍ക്ക് ഗൂഗിളിന്റെ തീരുമാനം തിരിച്ചടിയാകും. ആല്‍ഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സുന്ദര്‍ പിച്ചെ സ്വയമെടുത്ത തീരുമാനമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം.
Post Your Comments