KeralaLatest NewsNews

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും… സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും… സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തില്‍. കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില് ആശയക്കുഴപ്പം പകരുന്ന തരത്തില് തെറ്റായ വിവരങ്ങള് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില് എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എന്ക്വയറി സെല്ലിന്റെയും സൈബര്ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. വ്യാജവാര്ത്തകള് നിര്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്ക്കെതിരെ ഇന്ത്യന് ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്ച്ചവ്യാധി ഓര്ഡിനന്സ് എന്നിവയനുസരിച്ച് നടപടി സ്വീകരിക്കും.

Read Also : തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ

അതേസമയം, സമ്പര്‍ക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കല് മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള് കര്ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി. ഇത് നടപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിലെ നിര്‌ദ്ദേശങ്ങള് കര്‍ശനമായി തന്നെ നടപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button