കാസർഗോഡ് : കോവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ നാല് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്തോടെ കാസർഗോഡ് ആശങ്ക വർധിച്ചിരിക്കുകയാണ്. തെക്കിലിലെ ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുൾപ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. സമ്പര്‍ക്കപ്പട്ടികയിലുളളവരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റു തൊഴിലാളികള്‍ക്ക് പരിശോധന നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
അതേസമയം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്‍റീനിൽ പോയ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ എന്നിവരുടെ കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.
കാസർഗോഡ് ജില്ലയില്‍ ഇന്നലെ 38 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്നലെ 55 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4329പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.
Post Your Comments