KeralaNewsNews StoryDevotional

മതമേലധ്യക്ഷന്മാർ ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലിനെ കണ്ടു പഠിക്കണം

കർദ്ദിനാൾ ക്ലീമിസ് തിരുമേനിമാരും ആർച്ച് ബിഷപ്പ് സൂസൈപാകൃവും ആലപ്പുഴ ബിഷപ്പിന്റെ പാത പിൻതുടരുമെന്ന് കരുതാം.

കോവിഡ് ബാധിച്ചു മരണമടയുന്ന രോഗികളുടെ മൃതദേഹം ഇടവക സെമിത്തേരിയിൽ കോവിഡ് മാനദണ്ഡമനുസരിച്ച് ദഹിപ്പിക്കുമെന്നും ഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യുമെന്നുമുള്ള ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് റാഫേൽ ആനാപ്പറമ്പിലിന്റെ പ്രഖ്യാപനം നവോത്ഥാന പ്രക്രിയയോടുള്ള ക്രിസ്ത്യൻ സഭകളുടെ കലോചിത സമീപനമാണ്. ഇത് സ്വാഗതം ചെയ്യപ്പേടണ്ടതും മാതൃകാപരവുമാണ്. സാഹചരൃത്തിനനുസരിച്ച് കർദ്ദിനാൾ ജോസഫ് ആലഞ്ചേരി, കർദ്ദിനാൾ ക്ലീമിസ് തിരുമേനിമാരും ആർച്ച് ബിഷപ്പ് സൂസൈപാകൃവും ആലപ്പുഴ ബിഷപ്പിന്റെ പാത പിൻതുടരുമെന്ന് കരുതാം.

 

ആരുടെയെങ്കിലും ആവശൃപ്രകാരമല്ലാതെയും കോടതി വിധിക്കനുസൃതമല്ലാതെയും സന്ദർഭോചിതമായി ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകുന്നവരെയാണ് നവോത്ഥാന നായകരായി കരുതേണ്ടത്. അക്കൂട്ടത്തിലാണ് ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലിന്റെ സ്ഥാനമിനി.
ഭംഗ്യന്തരേണ പറയട്ടേ എന്റെ പിതാവ് ഒ.ജെ.ജോസഫിനെയും മാതാവ് കത്രീന ജോസഫിനെയും മാതുലൻ ജോസ് എബ്രഹാമിനേയും യഥാക്രമം തിരുവനന്തപുരം തൊടുപുഴ വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കുകയാണുണ്ടായത്. കാരണം അവർ പുരോഗമനവാദികളും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു.

shortlink

Post Your Comments


Back to top button