ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 84 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 62 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് കായംകുളം സ്വദേശികള്‍, ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് ചന്തിരൂര്‍ സ്വദേശികളും ഒരു പട്ടണക്കാട് സ്വദേശിയും, എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച 57 വയസുള്ള പട്ടണക്കാട് സ്വദേശിനി, ആലപ്പുഴയിലെ പോലിസ് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 38 വയസുള്ള ആലപ്പുഴ സ്വദേശി, നൂറനാട് ഐടിബിപി ക്യാംപിലെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് വള്ളികുന്നം സ്വദേശികള്‍, പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി, 26 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 22 വയസുള്ള പട്ടണക്കാട് സ്വദേശി, 27 വയസുള്ള ചെട്ടികാട് സ്വദേശി, 40 വയസുള്ള പുന്നപ്ര സ്വദേശിനി, 20 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 95 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി. 52 വയസുള്ള ചേര്‍ത്തല സ്വദേശി, 23 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 65 വയസുള്ള ആലപ്പുഴ സ്വദേശിനി, 22 വയസുള്ള ചന്തിരൂര്‍ സ്വദേശി, 28 വയസുള്ള ചന്തിരൂര്‍ സ്വദേശി, 50 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 43 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 55 വയസുള്ള പുന്നപ്ര സ്വദേശിനി, 26 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 80 വയസുള്ള ആലപ്പുഴ സ്വദേശിനി, 20 വയസുള്ള ആലപ്പുഴ സ്വദേശിനി, 44 വയസുള്ള പാതിരപ്പള്ളി സ്വദേശിനി 47 വയസുള്ള ആലപ്പുഴ സ്വദേശി, ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി, ചെട്ടിക്കാട് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 27 ചെട്ടിക്കാട് സ്വദേശികള്‍, 75 വയസുള്ള നൂറനാട് സ്വദേശിനി, 28 വയസുള്ള പാണാവള്ളി സ്വദേശിനി എന്നിവര്‍ക്കാണ് സന്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 75 വയസുള്ള നൂറനാട് സ്വദേശിനി, 28 വയസുള്ള പാണാവള്ളി സ്വദേശിനി എന്നിവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments