COVID 19Latest NewsKeralaNews

ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രിയുടെ നിർമാണത്തിനെത്തിയ മാനേജർക്കും കോവിഡ്

പൊയിനാച്ചി: ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രിയുടെ നിർമാണത്തിനെത്തിയ മാനേജർക്കും കോവിഡ് സ്ഥിരീകരിച്ചു. ടാറ്റാ ഗ്രൂപ്പ് പൂർത്തിയാക്കുന്ന കോവിഡ് ആസ്പത്രിയുടെ നിർമാണവിഭാഗം മാനേജരായ ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ടാറ്റയുടെ കൊച്ചി യൂണിറ്റിൽനിന്ന് ഏപ്രിൽ ഏഴിന് വന്ന തെലങ്കാന സ്വദേശിയാണ് ഇയാൾ. കടുത്ത ശരീരവേദനയെ തുടർന്ന് 23-ന് സ്വമേധയാ സ്രവം പരിശോധനയ്ക്ക് നൽകി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Read also: നീ മായുമ്പോഴും നിന്‍ മുഖം മായുന്നില്ല: അര്‍ബുദത്തോട് പൊരുതി മരണപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അർപ്പിച്ച് എഎ റഹീം

ജോലിക്കിടെ മാനേജറുമായി സമ്പർക്കം ഉണ്ടായിരുന്നവരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്. ആശങ്ക ഒഴിവാക്കാൻ മുഴുവൻ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടതായി ടാറ്റ ഭരണവിഭാഗം കൊച്ചി മേഖലാ മേധാവി പി.എൽ. ആൻറണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button