CinemaLatest NewsNewsIndia

നിങ്ങള്‍ ഓസ്‌കര്‍ നേടി അതാണ് നിങ്ങൾ ചെയ്ത തെറ്റും, ഏ.ആര്‍. റഹ്മാന് പിന്തുണയുമായി ശേഖര്‍ കപൂര്‍

ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് ശേഖര്‍ കപൂര്‍ പ്രതികരിച്ചത്.

ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഏആര്‍ റഹ്മാന്റെ തുറന്നുപറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. അടുത്ത കാലത്തായി ബോളിവുഡില്‍ വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രം സംഗീത സംവിധാനം നിര്‍വ്വഹിച്ചതിനെക്കുറിച്ചുളള ചോദ്യങ്ങളോട് പ്രതിക്കരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദില്‍ ബേച്ചാരയുടെ സംവിധായകന്‍ മുകേഷ് ഛബ്രയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും റഹ്മാന്‍ പറഞ്ഞിരുന്നു. പിന്നാലെ ഏആര്‍ റഹ്മാന് പിന്തുണയുമായി സംവിധായകന്‍ ശേഖര്‍ കപൂര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് ശേഖര്‍ കപൂര്‍ പ്രതികരിച്ചത്.

ഓസ്‌കര്‍ നേടി എന്നതാണ് റഹ്മാന്റെ പ്രശ്‌നമെന്നും ബോളിവുഡിലെ സമകാലികരെക്കാള്‍ കൂടുതല്‍ കഴിവുകള്‍ അദ്ദേഹത്തിനുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും ശേഖര്‍ കപൂര്‍ പറയുന്നു. അക്കാദമി അവാര്‍ഡ് നേടുന്നത് ബോളിവുഡില്‍ അന്ത്യചുംബനം നേടുന്നത് പോലെയാണ്. “നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ പോയി ഓസ്‌കര്‍ നേടി. ബോളിവുഡിലെ അന്ത്യ ചുംബനമാണ് ഓസ്‌കാര്‍. ബോളിവുഡിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടൂതല്‍ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഇത് തെളിയിക്കുന്നു. ശേഖര്‍ കപൂര്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ശേഖര്‍ കപൂറിനൊപ്പം ആരാധകരും ഏആര്‍ റഹ്മാന് പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് ഗ്യാങ്ങിനെതിരെ ഏആര്‍ റഹ്മാന്‍ രംഗത്തെത്തിയത്.

നിലവില്‍ എനിക്കെതിരെ തെറ്റായ പ്രചാരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദില്‍ബേച്ചാര എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുളളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്‍കി. അദ്ദേഹം എന്നോട് കുറെ കഥകള്‍ പറഞ്ഞു. പലരും അദ്ദേഹത്തോട് പറഞ്ഞൂവത്രെ, റഹ്മാന് പിന്നാലെ പോകേണ്ടെന്നും മറ്റും. ഒന്ന് ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എന്തുക്കൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തതെന്ന്. എന്തുക്കൊണ്ടാണ് വളരെക്കുറിച്ച് കൊമേര്‍ഷ്യല്‍ അല്ലാത്ത ചിത്രങ്ങള്‍ മാത്രം എനിക്ക് ലഭിക്കുന്നതെന്ന്. ആളുകള്‍ എന്നില്‍ നിന്നും നല്ലത് പ്രതീക്ഷിക്കുന്നുണ്ട്. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്. അഭിമുഖത്തില്‍ ഏആര്‍ റഹ്മാന്‍ പറഞ്ഞ വാക്കുകളാണിവ. അതേസമയം ദില്‍ബേച്ചാരയ്ക്കായി റഹ്മാന്‍ ഒരുക്കിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിന് മുന്‍പ് സുശാന്ത് സിംഗ് രജ്പുത്തിന് ആദരം അര്‍പ്പിച്ച് ഒരു സംഗീത വീഡിയോയും ഏആര്‍ റഹ്മാന്‍ അണിയിച്ചൊരുക്കിയിരുന്നു. അദ്ദേഹത്തോടൊപ്പം പ്രശസ്ത ഗായകരെല്ലാം പാട്ടുകളുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button