Latest NewsKeralaCinemaMusicNewsNews Story

എന്നെ കുറിച്ചുള്ള പരാതികൾ എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോൾ തന്നെ ചേച്ചി എന്നെ വിളിച്ച് ചീത്ത പറയും..ചിത്രയെ കുറിച്ച് ശരത്..

മിണ്ടാതിരിക്കുമ്പോൾ ചേച്ചിക്ക് സങ്കടം വരും! എന്നാൽ ദേഷ്യം വന്നാൽ ഇങ്ങനെയാണ്...

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിന്നണി ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന പ്രിയ ഗായികയ്ക്ക് മലയാളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും കൈനിറയെ ആരാധകരാണ്. മലയാളത്തിന്റെ പ്രിയ വാനമ്പാടിക്ക് ഇന്ന് പിറന്നാളാണ്. പിറന്നാൾ ആശംസ നേർന്ന് തെന്നിന്ത്യൻ സംഗീത ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും മികച്ച സൗഹൃദമാണ് ചിത്ര പുലർത്താറുള്ളത്. ഇത് തന്നെയാണ് വളരെ പെട്ടെന്ന് ചിത്ര എല്ലാവരുടേയും ഹൃദയം കീഴടക്കുന്നതും. ചിരിക്കുന്ന ചിത്രയെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളൂ. ഇപ്പോഴിത ചിത്രയ്ക്ക് ദേഷ്യം വന്നാൽ സംഭവിക്കുന്നതിന് കുറിച്ച് സംഗീത സംവിധായകൻ ശരത്. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പ്രമുഖ ഓൺലൈന് നൽകിയ അഭിമുഖത്തിൽ, പ്രിയഗായികയെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വർഷങ്ങൾ നീണ്ട അത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്.

ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങൾക്കാണ്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാൻ മിണ്ടാതിരിക്കുമ്പോൾ ചേച്ചിയ്ക്ക സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാർ തമ്മിൽ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോൾ ചേച്ചി എന്ന തന്നെ വിളിച്ച് ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്പോൾ അവരുടെ മുഖം മാറും. അപ്പോൾ ഞാൻ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി ശരത് അഭിമുഖത്തിൽ പറയന്നുണ്ട്.

തങ്ങളുടെ വീടുകൾ വളരെ അടുത്താണ്. എന്റെ വീട്ടിൽ നിന്ന് ചിത്ര ചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് പോകനുള്ള ദൂരം മാത്രമേയുള്ളൂ. ഞാൻ ഇടയ്ക്ക് അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ചിത്ര ചേച്ചിയുടെ ഭർത്താവ് മോഹൻ ചേട്ടനുമായി വളരെ അടുത്ത ബന്ധമാണ്. സസ്യാഹാരം മാത്രമേ ചേച്ചി കഴിക്കുകയുള്ളൂ. വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ചേച്ചി എന്നെ വിളിക്കും. അതുപോലെ തനിയ്ക്ക് മധുര പലഹാരങ്ങൾ ഇഷ്ടമായതിനാൽ എവിടെ പേയി വന്നാലു തനിയ്ക്ക് മധുര പലാഹാരങ്ങൾ പ്രത്യേകമായി കൊണ്ട് വന്ന് തരാറുണ്ട്.

ചിത്രയുടെ കരുതലിനെ കുറിച്ചും ശരത് അഭിമുഖത്തിൽ പറഞ്ഞു. എല്ലാവരുടേയും കാര്യത്തിൽ പ്രത്യേക കരുതലാണ്. ഒരു യാത്ര പോകുമ്പോൾ കൂടെയുള്ളവർ ഒന്നും കരുതേണ്ട ആവശ്യമില്ല. എല്ലാ സാധനങ്ങളും ചേച്ചിയുടെ കൈകളിൽ തന്നെ കാണും ഒരു സഞ്ചരിക്കുന്ന മെഡിക്കൽ ഷോപ്പാണ്.തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അതിനെല്ലാം ചേച്ചി മരുന്ന് തരും. അഹാര കാര്യവും അങ്ങനെ തന്നെയാണ്. അത്രയധികം കരുതലും സ്നേഹവുമാണ്. എല്ലാവരോടും അത്രയധികം സ്നേഹത്തോടെയാണ് ചേച്ചി ഇടപെടുന്നത്.

ചിത്രയുമായുള്ള തന്റെ ആദ്യത്തെ റെക്കോർഡിങ്ങ് ഓർമയും ശരത് പങ്കുവയ്ക്കുന്നുണ്ട്. തരംഗിണി സ്റ്റുഡിയോയ പാടാൻ എത്തിയപ്പോഴാണ് ചേച്ചിയെ ആദ്യമായി കാണുന്നത്. ഡ്യൂയറ്റ് ഗാനമാനമായിരുന്നു. അന്ന് ഞങ്ങൾ 14 ടേക്ക് പാടി. പിന്നീട് പാടൻ നിൽക്കുമ്പോൾ ചേച്ച തനിയ്ക്ക് മികച്ച പ്രോത്സാഹനമായിരുന്നു നൽകിയത്. അന്ന് തുടങ്ങിയ ആത്മ ബന്ധം ഇന്നും തുടരുന്നുണ്ട്.

shortlink

Post Your Comments


Back to top button