മുംബയ്: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പെണ്‍പട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40 വയസുകാരന്‍ പിടിയില്‍. താനെയിലെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്ബര്‍ 16-ലെ താമസക്കാരനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെരുവില്‍ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് പൊലീസിന് പരാതി നല്‍കിയത്.
തെരുവില്‍ കഴിയുന്ന നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി എത്തിയ ഏതാനും കുട്ടികളാണ് ഇയാള്‍ മേല്‍പ്പാലത്തില്‍വെച്ച് പട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത് കണ്ടത്.തുടര്‍ന്ന്, കുട്ടികള്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. വിഷയത്തില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കിയെങ്കിലും അവര്‍ കേസെടുക്കാന്‍ തയ്യാറായില്ല.
രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിഎസ് പി
പൊലീസ് മടി കാട്ടിയതോടെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ താനെ പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ടുതന്നെ പരാതി നല്‍കുകയായിരുന്നു.കമ്മീഷണര്‍ ഇടപെട്ടതോടെയാണ് ലോക്കല്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ശേഷം, ഉടന്‍തന്നെ അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
Post Your Comments