KeralaCinemaLatest NewsMusicNews

മലയാളികളുടെ സ്വന്തം വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ

ആറ് തവണ ഇന്ത്യൻ-ദേശീയ പുരസ്കാരം

ഇന്ന് അൻപത്തേഴാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര. മലയാളത്തിൽ പകരം വെക്കാൻ ആകാത്ത സംഗീത വിസ്മയം .1979 മുതൽ മലയാള സിനിമയിലൂടെ നിറസാന്നിധ്യം.ഇതുവരെ 25,0000നു പുറത്തു പാട്ടുകൾ പാടി മലയാളികളെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുന്നു.

ആറ് തവണ ഇന്ത്യൻദേശീയ പുരസ്കാരം. പതിനാറ് തവണ കേരളാ സംസ്ഥാന പുരസ്കാരം. പതിനാറ് തവണ മറ്റു സംസ്ഥാന പുരസ്ക്കാരം.കാലത്തിനു പകർത്തിയെഴുതാനാവാത്ത പ്രതിഭ. നാൽപ്പത്തൊന്ന് വർഷത്തെ സംഗീത യാത്രയ്ക്ക് അൻപത്തിയേഴാം വയസ്സ്.

1979ൽ എംജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് ചിത്ര എന്ന കലാകാരിയെ ലഭിച്ചത്.എന്നാൽ നവംബറിന്റെ നഷ്ട്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.

കൂടാതെ 1983 ൽ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടി അമ്മയിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി പല ഭാഷകളിൽ നിന്നും അവസരങ്ങൾ തേടി എത്തി.തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച “നീ താനേ അന്ന കുയിൽ”എന്ന സിനിമയിൽ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ഗാന രംഗത്തും ചിത്ര ചുവടുറപ്പിച്ചു.മലയാളം,തമിഴ്,തെലുഗ്,കന്നഡ,ഒറിയ,ഹിന്ദി,ബംഗാളി,അസാമിസ് തുടങ്ങി വിവിധ ഭാഷകളിലായി 1500 ഓളം ഗാനങ്ങളിൽ ചിത്ര പാടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button