Latest NewsNewsIndia

ഹരിയാനയിലെ നെഹ്റു കുടുംബത്തിന്റെ ആസ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് ബി ജെ പി സര്‍ക്കാര്‍

ഛണ്ഡീഗഡ് : നെഹ്‌റു കുടുംബത്തിന്റെ ഹരിയാനയിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ബി ജെ പി സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്‌നി അറോറയാണ് നഗര വികസന വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഭുപീന്ദര്‍ സിങ്ങ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2005 മുതല്‍ നെഹ്റു കുടുംബം വാങ്ങിയ സ്വത്തു സംബന്ധിച്ചാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നൽകിയത്.

രാജിവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബില്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ മൂന്ന് ട്രസ്റ്റുകളെ കുറിച്ച് അന്വേണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം ആദ്യം ഒരു സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹരിയാനയിലെ സ്വത്തുക്കൾ സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി സർക്കാർ അന്വേഷണം ആരിഭിച്ചിരിക്കുന്നത്.

ഗുരുഗ്രാമിലെ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് അനുവദിച്ച പ്ലോട്ടും അന്വേഷണ പരിധിയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നെഹ്‌റു കുടുംബം വിദേശ സംഭാവനകള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button