തിരുവനന്തപുരം • കേരളത്തിൽ 927 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 175 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 107 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 91 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 74 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 57 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 56 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 54 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 48 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 47 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 46 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 41 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂർ ജില്ലയിലെ വർഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുൾ ഖാദർ (71) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 733 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 67 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേർക്കും, കാസർഗോഡ് ജില്ലയിലെ 105 പേർക്കും, കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം ജില്ലയിലെ 39 പേർക്കും, പാലക്കാട് ജില്ലയിലെ 37 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 31 പേർക്കും, തൃശൂർ ജില്ലയിലെ 15 പേർക്കും, വയനാട് ജില്ലയിലെ 14 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 4 ബിഎസ്എഫ് ജവാൻമാർക്കും, 4 കെ.എസ്.ഇ. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാർക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുളം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂർ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂർ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസർഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,47,182 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 8980 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,12,714 സാമ്പിളുകൾ ശേഖരിച്ചതിൽ 1,09,143 സാമ്പിളുകൾ നെഗറ്റീവ് ആയി.
29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടെയ്ൻമെന്റ് സോൺ: 4, 12), കാട്ടാക്കട, (16), വെങ്ങാനൂർ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാർഡുകളും), രാമനാട്ടുകര മുൻസിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുൻസിപ്പാലിറ്റി (31), തൃശൂർ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുൻസിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാർഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ (11), അയ്യൻകുന്ന് (14), മുഴുക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോർത്ത് (16), നീലംപേരൂർ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കൽ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാർഡ് 6), മുഴപ്പിലങ്ങാട് (വാർഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂർ (10, 13), പാട്യം (7, 9, 17), കങ്കോൽ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂർ (7), തൃശൂർ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Post Your Comments