തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ബിജെപി കൗണ്‍സിലറെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. മൃതദേഹത്തില്‍ നിന്ന് രോഗം വരുന്ന സാധ്യത കുറവാണ്. നേരിയ സാധ്യതയാണ് ഉള്ളത്. കേന്ദ്രം കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വൈദ്യുത ശ്മശാനത്തില്‍ വളരെ ഉയര്‍ന്ന താപനിലയിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വായു വഴി പകരുന്നതിന് സാധ്യതയില്ല. യുക്തിക്ക് നിരക്കാത്തതാണ് ഇത്തരം ആശങ്ക. എന്നാല്‍ ആള്‍ക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിധാരണയുടെ പുറത്ത് ഇറങ്ങുന്നത് അപകടമാണെന്നും അതിന് നേതൃത്വം നല്‍കാന്‍ ജനപ്രതിനിധിയുണ്ടെന്നത് അപമാനകരമാണെന്നും കേസില്‍ ശക്തമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പാണത്തൂരിലെ വീട്ടില്‍ അണലി കടിച്ച കുട്ടിയെ രക്ഷിച്ച പൊതുപ്രവര്‍ത്തകനെയും അച്ഛനും അമ്മയും രോഗത്തിലായപ്പോള്‍ കുഞ്ഞിനെ സംരക്ഷിച്ച മേരി അനിതയെയും പ്രശംസിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
കാസര്‍കോട് പാണത്തൂരില്‍ ക്വാറന്റൈനില്‍ കഴിയവേ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം. പൊതുപ്രവര്‍ത്തകനായ ജനില്‍ കുട്ടിയെ രക്ഷിക്കന്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്. അച്ഛനും അമ്മയും ചികിത്സയിലായപ്പോള്‍ വിഷമിച്ച് പോയ കുഞ്ഞിനെ സംരക്ഷിച്ച ഡോ. മേരിയെപ്പോലുള്ളവരും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും എന്നാല്‍ ഇന്നലെയുണ്ടായ കോവിഡ് ബാധിച്ചയാളെ ദഹിപ്പിക്കുമ്പോളുണ്ടായ അതിന്റെ ശോഭകെടുത്തുന്നതായിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments