രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കും: നിക്ഷേപിക്കുന്നത് ചെമ്പ് ഫലകത്തിൽ ഭൂമിക്ക് 2000 അടി താഴെ

പട്‌ന: രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം പുതിയ ക്ഷേത്രത്തിനടിയില്‍ നിക്ഷേപിക്കും. ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയിലുള്ള രാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ക്ഷേത്രത്തേപ്പറ്റിയുള്ള ചരിത്ര വസ്തുതകള്‍ അറിയാന്‍ ഇത് ഉപകരിക്കും. പുതിയതായി ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാകും ഈ ഫലകം സ്ഥാപിക്കുക. രാം ജന്മഭൂമി പോരാട്ടം സുപ്രീം കോടതിയിലുള്‍പ്പെടെ വളരെക്കാലം നീണ്ടുനിന്നതാണ്. ഇക്കാര്യം ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്കും വരുന്ന തലമുറയിലുള്ളവര്‍ക്കും ഒരു പാഠമാണ്. ഇതുകൊണ്ടുതന്നെ വിവരങ്ങൾ സൂക്ഷിക്കുന്നത് ഭാവിയിൽ പ്രയോജനപ്പെടും. ക്ഷേത്രത്തേപ്പറ്റിയുള്ള ഓരോ കാലത്തെയും വിവരങ്ങള്‍ ചെമ്പിൽ നിർമ്മിക്കുന്ന ഫലകത്തിൽ ഉണ്ടാകും.

Read also: നമോ” യിലെ മേക്കോവറിനെ പ്രശംസിച്ച് ചിരഞ്ജീവി,ജയറാം എത്തുന്നത് കുചേലനായി

അതേസമയം രാജ്യത്തെ വിവിധ പൂണ്യസ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും പുണ്യനദികളില്‍ നിന്നുള്ള ജലവും ക്ഷേത്രനിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി അയോധ്യയിലെത്തിക്കുമെന്ന് ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപല്‍ വ്യക്തമാക്കി. രാമന്‍ സന്ദര്‍ശിച്ച പൗരാണിക ഭാരതത്തിലെ പ്രദേശങ്ങളെന്ന് കരുതുന്ന സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും ജലവുമാണ് അയോധ്യയിലെത്തിക്കുക. ആ നദികളിലെ തന്നെ ജലം അഭിഷേകത്തിന് ഉപയോഗിക്കും.

Share
Leave a Comment