കൊല്ലം: കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കലയനാട്, ഗ്രേസിങ്‌ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളുമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments