KeralaLatest NewsNews

ശിവശങ്കറെ കാത്തിരിക്കുന്നത് കടുപ്പമേറിയ ചോദ്യങ്ങൾ: തയ്യാറാക്കിയിരിക്കുന്നത് പ്രത്യേക മുറി: മുന്നൊരുക്കങ്ങളുമായി എൻഐഎ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ നാളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചി യൂണിറ്റിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസിന് നൽകിയ മൊഴിയിലും കഴിഞ്ഞദിവസം എൻഐഎക്ക് നൽകിയ മറുപടികളിലും കാര്യമായ വൈരുധ്യമുള്ളതിനാൽ ശിവശങ്കറെ കാത്തിരിക്കുന്നത് കടുപ്പമേറിയ ചോദ്യങ്ങളാണ്. കസ്റ്റംസ്, എൻഐഎ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയ വിവരങ്ങളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും പഠിച്ച ശേഷമാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

Read also: ആദ്യം സഹോദരനാണെന്ന് പറഞ്ഞു: ഒടുവിൽ സത്യം പറയേണ്ടി വന്നു: നാടിനെ ആശങ്കയിലാക്കി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു തടവുചാടിയ യുവാവ്

ചോദ്യം ചെയ്യുമ്പോൾ സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. ന്യൂഡൽഹി, ഹൈദരാബാദ് എൻഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയിലെത്തും. ശിവശങ്കർ സ്വർണക്കടത്തു സംഘത്തിനു താവളമൊരുക്കി നൽകിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അവിടെ വച്ച് സംഘം സ്വർണക്കൈമാറ്റം നടത്തിയതിന് ഉൾപ്പെടെ തെളിവുകളുണ്ട്. സ്വർണക്കടത്തിനും ഭീകരപ്രവർത്തനത്തിനും ബോധപൂർവം സഹായിക്കുമെന്ന് കരുതുന്നില്ലെന്നും പിന്നെ എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്നും ശിവശങ്കർ തന്നെ വ്യക്തമാക്കണമെന്നും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button