മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍(71) ആണ് മരിച്ചത്. പനിയും ചുമയും അടക്കം ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 19 ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഖാദറിന് പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സ നല്‍കിയിരുന്നു. പക്ഷെ ഫലമുണ്ടായില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ശനിയാഴ്ച 5 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടെണ്ണം സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മരണം കൂടി ഉള്‍പ്പെടുത്തി ഔദ്യോഗിക മരണസംഖ്യ 59 ആണ്. അനൗദ്യോഗിക കണക്ക് 67.
Post Your Comments