COVID 19Latest NewsKeralaNews

കോട്ടയത്ത് അഞ്ച് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം • കോട്ടയം ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വൈക്കം മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.

ഇതോടെ വൈക്കം മുനിസിപ്പാലിറ്റിയിലും കുമരകം ഗ്രാമപഞ്ചായത്തിലും നാലു വീതം കണ്ടെയ്ന്‍മെന്റ് സോണുകളായി.

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഇപ്പോള്‍ ജില്ലയില്‍ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാര്‍ഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

=========

ചങ്ങനാശേരി-24, 31, 33, 34

ഏറ്റുമാനൂര്‍-4

കോട്ടയം-24, 39 , 46

വൈക്കം-13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍

==========

പാറത്തോട് -7, 8, 9, 16

അയ്മനം -6, 14

ഉദയനാപുരം -16

തലയോലപ്പറമ്പ് -4

കുമരകം -4, 12, 10, 11

ടിവിപുരം-10

വെച്ചൂര്‍ – 1,3, 4

മറവന്തുരുത്ത് -1, 11, 12

കാഞ്ഞിരപ്പള്ളി-18

വാഴപ്പള്ളി-20

പായിപ്പാട്-7, 8, 9, 10, 11

തലയാഴം-1

തിരുവാര്‍പ്പ്-11

shortlink

Related Articles

Post Your Comments

Related Articles


Back to top button