KeralaCinemaLatest NewsNews

ദുല്‍ഖര്‍ സല്‍മാന്‍ അധ്യാപകനായി എത്തുന്നു,സിനിമയ്ക്കല്ല

വരുന്ന 28 തന്റെ പിറന്നാള്‍ ദിനം കുട്ടികള്‍ക്കൊപ്പം സംവദിക്കാനാണ് താരം എത്തുന്നത്

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ജീവിതത്തില്‍ ഒരു അധ്യാപകനാകുന്നു. വരുന്ന 28 തന്റെ പിറന്നാള്‍ ദിനം കുട്ടികള്‍ക്കൊപ്പം സംവദിക്കാനാണ് താരം എത്തുന്നത്. മലയാള മനോരമ ഒരുക്കുന്ന ‘ചിറ്റ് ചാറ്റ് വിത്ത് ഡിക്യു’ എന്ന പരിപാടിയിലാണ് ദുല്‍ഖര്‍ എത്തുന്നത്.

അഞ്ചാം ക്ലാസ് മുതല്‍ ഫൈനല്‍ ഇയര്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തിരക്കില്‍നിന്നു മാറി, ഓണ്‍ലൈനില്‍ ദുല്‍ഖറിനോട് ചോദ്യങ്ങള്‍ ചോദിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെയാണ് ഈ പരിപാടിയിലൂടെ അവസരം.

പ്രവേശനോത്സവവും മഴയത്ത് കുട ചൂടിയുള്ള സ്‌കൂളില്‍ പോക്കും വര്‍ഷാവസാനമുള്ള ഫെയര്‍വെല്ലുമടക്കം, കുറേ സുവര്‍ണനിമിഷങ്ങള്‍ നഷ്ടമാകുന്നതിന്റെ വേദന പിന്തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ ഊര്‍ജം പകരാനാണ് താരമെത്തുന്നത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ‘ദുല്‍ഖര്‍ സല്‍മാനോട് ചോദിക്കാനുള്ള രസകരമായ ഒരു ചോദ്യം അല്ലെങ്കില്‍ അദ്ദേഹത്തോടു പങ്കു വയ്ക്കാനുള്ള ഒരു അനുഭവം’ ചുരുക്കിയെഴുതി പേരും വിലാസവും വിദ്യാര്‍ഥിയാണെന്നു തെളിയിക്കുന്ന ഐഡി കാര്‍ഡും സഹിതം 9846061848 എന്ന നമ്ബറിലേക്ക് വാട്‌സാപ്പ് സന്ദേശമായി അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് ദുല്‍ഖറുമായി സംസാരിക്കാന്‍ അവസരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button