പ്യോഗ്യാംഗ്: ഉത്തരകൊറിയയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട മുഖപത്രമായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷം മുൻപ് ദക്ഷിണ കൊറിയയിലേക്ക് പോയശേഷം തിരിച്ചെത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏകാധിപതി കിം ജോംഗ് ഉന്‍ അടിയന്തിര യോഗം വിളിച്ചു. അതിര്‍ത്തി നഗരമായ കീസോംഗില് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്തു.
അതേസമയം ഡീമാര്‍ക്കേഷന്‍ ലൈനിലൂടെയാണ് ഇയാൾ രാജ്യത്തേക്ക് വന്നത്. അതീവ സുരക്ഷയുള്ള ഡീമാര്‍ക്കേഷന്‍ ലൈന്‍ മറികടന്നു രോഗി എങ്ങനെ രാജ്യത്ത് എത്തി എന്നത് അന്വേഷിക്കാന്‍ കിം ജോംഗ് ഉന്‍ ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണു കിമ്മിന്റെ നിര്‍ദേശമെന്നും കെസിഎന്‍എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments