കോഴിക്കോട് : 57 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ചെക്യാട് വിവാഹത്തിൽ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 23 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് കോര്‍പറേഷനില്‍ 22 പേര്‍ക്കും, ചെക്യാട് പഞ്ചായത്തിലെ ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതോടെ, ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 601 ആയി. ഇതില്‍ മുപ്പത്തേഴ് പേരുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ബേപ്പൂര്‍, കടലുണ്ടി, ഓമശേരി, മരുതോംങ്കര, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഒരോ പേര്‍ക്ക് രോഗം പകര്‍ന്നതിന്‍റെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ മരിക്കുകയും ചെയ്തു.
ഇതോടെ ജില്ലയില്‍ ഏഴ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.ജില്ലയില്‍ ഇന്ന് എട്ടു കൊവിഡ് ബാധിതര്‍ രോഗമുക്തി നേടി. കോഴിക്കോട് എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശികളായ പുരുഷന്‍ (50), സ്ത്രീ (51), ഓമശേരി സ്വദേശിനി (34), മരുതോംങ്കര സ്വദേശി (40), തലക്കുളത്തൂര്‍ സ്വദേശി (52), 22,42 വയസുള്ള കൊയിലാണ്ടി സ്വദേശികള്‍, എന്‍ഐടി എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (31) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.
Post Your Comments