CinemaLatest NewsBollywoodNewsIndia

മലയാളം ഉൾപ്പടെയുള്ള പല സിനിമകളിൽ നിന്നും അവസാന നിമിഷം മാറ്റി, വിശ്വസിച്ചു കൂടെ നിർത്തിയ കൂട്ടുകാരും അവസരത്തിനൊത്ത് പണി തന്നു – വിദ്യാ ബാലന്‍

തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്.

മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ് ബോളിവുഡ് സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ മലയാളി കൂടിയായ വിദ്യാ ബാലന്‍ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം പരിനീതയായിരുന്നു. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച്‌ താരം ഇടയ്ക്ക് തുറന്നുപറയാറുണ്ട്.

ഒരു അഭിമുഖത്തിലാണ് കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച്‌ വിദ്യാ ബാലന്‍ സംസാരിച്ചത്. ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുന്നതിന് മുന്‍പ് സൗത്തിന്ത്യന്‍ സിനിമകളില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെന്നും അവസാനനിമിഷം അതെല്ലാം നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.

ചില സമയത്ത് നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച്‌ പറഞ്ഞറിയിക്കാനാവില്ല. കരിയറിലെ ഉയര്‍ച്ച താഴ്ചകളൊക്കെ കൃത്യമായി അഭിമുഖീകരിച്ചിട്ടുണ്ട്. പരിനീതയ്ക്ക് മുന്‍പുള്ള 3 വര്‍ഷം പല സിനിമകളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. “അഭിനേത്രി എന്നത് സ്വപ്നമായി അവശേഷിക്കുമോയെന്നായിരുന്നു അന്നത്തെ ആശങ്ക. അഭിനയത്തില്‍ കഴിവ് തെളിയിച്ചതിന് ശേഷം തുടക്കത്തില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അന്ന് പല തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. സുഹൃത്തുക്കളായാണ് എല്ലാവരേയും കണ്ടത്. നമ്മളെ തളര്‍ത്തുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചില സമയത്ത് അവര്‍ പറഞ്ഞിരുന്നത്.”

ഒരുപാട് പേര്‍ക്കൊപ്പം ആസ്വദിച്ച്‌ ജോലി ചെയ്തിട്ടുണ്ടെന്നും അവരൊന്നും തന്റെ സുഹൃത്തുക്കളായിരുന്നില്ലെന്നും താരം പറയുന്നു. നിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തത്.

” ജയപരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. അഭിനേതാവായി കഴിഞ്ഞതിനു ശേഷവും അതുണ്ടാവാറുണ്ട്. കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചൊക്കെ താന്‍ സിദ്ധാര്‍ത്ഥിനോട് സംസാരിക്കാറുണ്ട്”

– വിദ്യാ ബാലന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button