KeralaLatest NewsNews

തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടൽ റെക്കോഡ് വേഗതയിൽ പൂർത്തിയായി : അനുവദിച്ചത് 120 ദിവസം; വേണ്ടിവന്നത് 59 ദിവസം

ആലപ്പുഴ • തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടൽ റെക്കോഡ് വേഗതയിൽ പൂർത്തീകരിച്ച് ജലസേചന വകുപ്പ്. 120 ദിവസംകൊണ്ട് തീർക്കേണ്ട പ്രവൃത്തി വെറും 59 ദിവസംകൊണ്ടാണ് വകുപ്പ് പൂർത്തീകരിച്ചത്. വീണ്ടുമൊരു പെരുമഴയുണ്ടായാൽ വെള്ളം കൂടുതൽ സുഗമമായി കടലിലേക്കൊഴുക്കി വിടാൻ ഇത് സഹായിക്കും. ഈ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിക്കും ഇതോടെ പരിഹാരമാവുകയാണ്.

കഴിഞ്ഞ മേയ്മാസം അവസാനത്തോടെയാണ് തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടൽ പ്രവൃത്തികൾ ആരംഭിച്ചത്. ജൂലൈ അവസാനത്തോടെ ഈ പ്രവൃത്തികൾ ലക്ഷ്യത്തിലെത്തിക്കുവാൻ സാധിച്ചു. പ്രവൃത്തികൾ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നേരിൽകണ്ട് വിലയിരുത്തി. റെക്കോഡ് വേഗതയിൽ പ്രവൃത്തികൾ പൂർത്തീകരിച്ച ഉദ്യോസ്ഥരെ മന്ത്രി അനുമോദിച്ചു. ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പരിസമാപ്തിയായത്. രാത്രിയും പകലും ഇവിടെ മണ്ണ് നീക്കൽ പ്രവർത്തനം നടന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. ഉദ്യോഗസ്ഥരും തൊഴിലാളികളും ഒരേ മനസോടെ തങ്ങളുടെ ജോലി നിർവഹിച്ചപ്പോൾ പകുതിസമയംകൊണ്ടുതന്നെ പൂർത്തിയാക്കാനായി.

മുഖ്യമന്ത്രിയുടെ നിർദ്ദേപ്രകാരം ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ഈ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. ജലസേചന വകുപ്പ് ആലപ്പുഴ ഡിവിഷൻ എക്ിക്യൂട്ടീവ് എൻജിനീയർ അരുൺ ജേക്കബ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മണൽ നീക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ കൃത്യമായി എത്തിക്കുന്നതിനും അതിന്റെ പണം സമയാസമയംതന്നെ വിതരണം ചെയ്യാനും ജില്ലാ ഭരണകൂടവും പ്രത്യേകം ശ്രദ്ധിച്ചത് പ്രവർത്തനം സുഗമമാക്കി. ഒരു കൂട്ടായ്മയുടെ വിജയമാണ് വെള്ളപൊക്ക ഭീഷണിയിൽനിന്നും കുട്ടനാട് മേഖലയ്ക്ക് ആശ്വാസമേകുന്ന ഈ പ്രവൃത്തിയെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ജില്ലാ കലക്ടർ എ. അലക്സാണ്ടർ, ജലസേചന വകുപ്പ് ഭരണവിഭാഗം ചീഫ് സെക്രട്ടറി ഡി. ബിജു, എക്സിക്യുട്ടീവ് എൻജിനീയർ അരുൺ കെ. ജേക്കബ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.

shortlink

Post Your Comments


Back to top button