പാലക്കാട്: കേരള എൻട്രൻസ് (കീം) പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഞ്ചിക്കോട് സ്കൂളിൽ 2 ക്ലാസ് മുറികളുടെ ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്.
Read also: കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
അധ്യാപികയുടെ മകളും കോവിഡ് പോസിറ്റീവാണ്. തമിഴ്നാട്ടിൽ ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാൻ അധ്യാപിക അവിടേക്ക് പോയിരുന്നു. ഇത്തരത്തിലാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന. അതേസമയം നിരീക്ഷണത്തിലിരിക്കുന്ന വിദ്യാർഥികളടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ സാംപിൾ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments