തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാതെ തിരുവനന്തപുരം. സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്നത് ആശങ്ക പരത്തുകയാണ്. സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളിലും രോഗം കുറയുന്നില്ല. ഇവിടങ്ങളിൽ പരിശോധന പ്രായമായവരടക്കം ഗുരുതരമായി രോഗബാധയ്ക്ക് സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ചില ഇളവുകളുണ്ടായേക്കും എന്നാണ് വിവരം. അതേസമയം സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ ഉടനില്ല. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ഭൂരിപക്ഷവും ലോക്ക്ഡൗണിനെതിരായ നിലപാടെടുത്തതോടെയാണ് ഉടൻ സമ്പൂർണ ലോക്ക്ഡൗൺ ഉടൻ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെച്ചൊല്ലി രണ്ട് അഭിപ്രായമാണ് ഉയരുന്നതെന്നും, ഈ ആഴ്ച എന്തായാലും ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Post Your Comments