കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എക്കും കസറ്റംസിനും പിന്നാലെ എന്‍ഫോഴ്സ്മെന്റെ് ഡയറകടറേറ്റും (ഇ.ഡി) പിടിമുറുക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ഹവാല മാര്‍ഗത്തിലൂടെ വിദേശത്തേക്ക് വന്‍തോതില്‍ പണമൊഴുക്കിയെന്ന കണ്ടെത്തലിനെത്തുടര്ന്നാണ ഇ.ഡിയും അന്വേഷണം ഊര്‍ജിതമാക്കിയത്.
2019 സെപറ്റംബര്‍ മുതല്‍ ഈ മാസം പിടികൂടിയ നയതന്ത്ര ബാഗേജിലേത് അടക്കം 150 കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നെന്ന കസറ്റംസിന്റെ കണ്ടെത്തല്‍ ശരിവെച്ചാണ് ഇ.ഡിയും അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. സ്വര്‍ണമെത്തിക്കാന്‍ കെ.ടി. റമീസ് വഴി 100 കോടിയിലേറെ രൂപ ഹവാല ചാനല്‍ വഴി വിദേശത്ത എത്തിച്ചതായാണ് സംശയിക്കുന്നത്.
ഹവാല പണമൊഴുക്കിന് മലബാറിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ചില വിദേശ പണമിടപാട സ്ഥാപനങ്ങളുടെ സഹായം ലഭിച്ചതായാണ് സൂചന. 2015ല്‍ കുവൈത്ത് നഴസിങ് റിക്രൂട്ട്മന്റെില് പണമൊഴുക്കിയത ഫോറിന് മണി എകസ്ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയാണെന്ന സ്ഥിരീകരിച്ചിരുന്നു.
ഈ രീതിയാവാം സ്വര്‍ണക്കടത്തിലും ഉപയോഗിച്ചതെന്നാണ അന്വേഷണസംഘം കരുതുന്നത്. സ്വര്‍ണം കടത്തിയത് പലപ്പോഴായാണ് എന്നതിനാല്‍ പണമിടപാട് നടന്നത് കേരളത്തിലും യു.എ.ഇയിലുമായി പ്രവര്‍ത്തിക്കുന്ന ഹവാല ചെയിന്‍ വഴിയാണോ എന്നും സംശയിക്കുന്നുണ്ട്.
Post Your Comments