Latest NewsIndiaBollywoodNews

ഓരോ അഞ്ചു മിനിട്ടിലും രോമാഞ്ചം കൊണ്ടു ,ഐഎംഡിബിയില്‍ പത്തില്‍ പത്തു നല്‍കി പ്രേക്ഷകര്‍.. ഗൂഗിള്‍ റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍.. ‘ദില്‍ ബേചാര’ പ്രേക്ഷക പ്രതികരണങ്ങള്‍

സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം സുശാന്തിനോട് തങ്ങള്‍ക്കുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുകയാണ് ആരാധകരിൽ പലരും. 'ഉടനീളം കരഞ്ഞു. ഓരോ അഞ്ച് മിനുറ്റിലും രോമാഞ്ചം കൊണ്ടു' എന്നാണ് ഒരു പ്രേക്ഷകന്‍റെ ട്വീറ്റ്.

സിനിമയില്‍ ഗോഡ്‍ ഫാദര്‍മാരൊന്നുമില്ലാതിരുന്ന, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടൻ, ലഭിച്ച വേഷങ്ങള്‍ എല്ലാം തന്നെമികവുറ്റതാക്കിയ പ്രിയനടന്‍. സ്വന്തം വീട്ടിലെ പയ്യൻ അവന്റെ സ്വാഭാവിക അഭിനയം ആരാധകര്‍ക്ക് ഏറെ പ്രിയൻ ആയിരുന്നു സുശാന്ത് സിംഗ് രാജ്‍പുത്. സുശാന്തിന്‍റെ മരണത്തിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഇനിയും അവസാനിച്ചിട്ടില്ലാത്ത ചര്‍ച്ചകളിലൊക്കെയും അവര്‍ സുശാന്തിനുവേണ്ടി നിലകൊണ്ടു..

അയാള്‍ക്ക് നീതി കിട്ടണമെന്ന് പറഞ്ഞു. ഇപ്പോഴിതാ പ്രിയതാരം അവസാനമായി അഭിനയിച്ച സിനിമയും അവര്‍ക്കുമുന്നില്‍ എത്തിയിരിക്കുന്നു. മുകേഷ് ഛബ്രയുടെ സംവിധാനത്തില്‍ സുശാന്ത് നായകനായെത്തുന്ന ‘ദില്‍ ബേചാര’ എന്ന ചിത്രം തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ഒടിടി റിലീസ് ആയാണ് എത്തിയത്. ഡിസ്‍നി + ഹോട്ട്സ്റ്റാറില്‍ ഇന്ന് വൈകിട്ട് 7.30നായിരുന്നു പ്രീമിയര്‍ പ്രദര്‍ശനം. ഇപ്പോഴിതാ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും സുശാന്തിന്‍റെ അവസാന സിനിമയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button