ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോൺഗ്രസ് പ്രവർത്തകൻ. ഓഗസ്റ്റ് 5ന് നടത്താനിരിക്കുന്ന ചടങ്ങ്, കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് ഇദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ സാകേത് ഗോഖലെയെന്ന അഭിഭാഷകനാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
I’ve filed a Letter PIL with the Allahabad High Court seeking a stay on the Ram Mandir event in Ayodhya in view of the Unlock 2.0 guidelines & in the interest of public health during a pandemic.
Dunno what comes out of it but we must not stop doing the right thing & speaking up. pic.twitter.com/LYBEwmJp2Q
— Saket Gokhale (@SaketGokhale) July 22, 2020
അയോധ്യയിലെ ഭൂമി പൂജ‘അൺലോക്ക് 2.0’ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും സാകേത് ഗോഖലെ സമർപ്പിച്ച ഹരജിയിൽ പറയുന്നു. കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഭൂമിപൂജ നടത്താൻ ഉത്തർപ്രദേശ് സർക്കാരിന് കഴിയില്ലെന്നും സാകേത് ഗോഖലെ അവകാശപ്പെടുന്നു. എംഎച്ച്എ പുറപ്പെടുവിച്ച ‘അൺലോക്ക് 2.0’ മാർഗ്ഗനിർദ്ദേശങ്ങൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ ഒത്തുചേരലുകൾ വ്യക്തമായി നിരോധിച്ചിട്ടുണ്ടെന്ന് ഗോഖലെ ട്വിറ്ററിലൂടെ പറഞ്ഞു.
Post Your Comments