തിരുവനന്തപുരം • കൂറുമാറ്റ നിയമ പ്രകാരം ഇടുക്കി ജില്ലയിലെ കരിംകുന്നം ഗ്രാമപഞ്ചായത്ത് അംഗം തോമസുകുട്ടി കുര്യന്‍, കോട്ടയം ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ സുല്‍ഫത്ത് നൗഫല്‍ഖാന്‍ എന്നിവരെ കൂറുമാറ്റം തെളിഞ്ഞതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
നിലവില്‍ ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പല്‍ അംഗങ്ങളായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ജൂലൈ 17 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് .
കരിംകുന്നം ഗ്രാമ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരുന്ന തോമസുകുട്ടി കുര്യന്‍ 17.09.2018 ല്‍ നടന്ന വെല്‍ഫയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പരാതിക്കാരനും യു.ഡി.എഫ് അംഗവുമായ എം.എസ് ദിലീപ് കുമാറിന് വോട്ടു നല്‍കണമെന്ന ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് എല്‍.ഡി.എഫിന്റെ സഹായത്തോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയുണ്ടായി. ഇതിനെതിരെ എം.എസ്.ദിലീപ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ സുല്‍ഫത്ത് നൗഫല്‍ഖാന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു ഇത് ചൂണ്ടികാണിച്ച് കൗണ്‍സിലര്‍ ലൈല പരീത് നല്‍കിയ പരാതിയിലാണ് നടപടി.
Post Your Comments