CinemaLatest NewsNewsIndiaBollywood

സുശാന്തിന്റെ വേർപാടിൽ മനം നൊന്ത് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നിരാശമൂലം ആത്മഹത്യ ചെയ്തവർ നാലായി.

വിഷാദ രോഗം മൂലം  ആത്മഹത്യ ചെയ്ത സുശാന്തിന്റെ മരണം സംഭവിച്ചിട്ട് ഒരു മാസം ആകും മുൻപേ പ്രതിക്ഷേതവും സങ്കടങ്ങളുമായി തന്റെ ആരാധകർ എത്തിയിരുന്നു .എന്നാൽ അതിനേക്കാൾ ഞെട്ടിക്കുന്ന സംഭവമായിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത് ഛത്തീസ്ഗഢ് ദുർഗ്ഗ് ജില്ലയിലെ ഏഴാം ക്ലാസ്സുകാരി സുശാന്തിന്റെ വേർപാടിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു.ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

സംഭവം നടന്നപ്പോൾ ആത്മഹത്യ ചെയ്ത കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു എന്നാണ് പോലീസ് നിഗമനം.വീട്ടുകാർ എത്തിയപ്പോഴേക്കും വീട് പൂട്ടിയിരുന്നു പിൻവാതിലിലൂടെ കുട്ടിയുടെ അച്ഛൻ നോക്കിയപ്പോളാണ് കുട്ടി ഫാനിനുമുകളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപ് കുട്ടി എഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ “എനിക്ക് വിഷമം താങ്ങാൻ ആകുന്നില്ല സുശാന്തിനൊപ്പം ഞാനും പോകുന്നു എന്നായിരുന്നു കുറിപ്പിൽ”

അവൾ സുശാന്തിന്റെ കടുത്ത ആരാധികയായിരുന്നു അദ്ദേഹത്തിന്റെ മരണം അവളെ ഏറെ തളർത്തി,എന്നിട്ടും തുടച്ചായി അവൾ സുശാന്തിന്റെ സിനിമകളും പാട്ടുകളും എപ്പോളും കണ്ടുകൊണ്ടേ ഇരിക്കുമായിരുന്നു കുട്ടിയുടെ അച്ഛൻ വെളിപ്പെടുത്തി .പോലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നിരാശമൂലം ആത്മഹത്യ ചെയ്തവർ നാലായി.നേരത്തെ ഒരു പന്ത്രണ്ട് വയസ്സുകാരൻ ആറാം ക്ലാസ് വിദ്യാർഥി ഇതേ മാതൃകയിൽ ആത്മഹത്യ ചെയ്തതായി പോലീസ് പറയുന്നു,അതുപോലെ ഒഡീസയിലെ ഒരു യുവതിയും ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button