ന്യൂഡൽഹി : സെക്സ് റാക്കറ്റ് റാണിയായ സോനു പഞ്ചാബനെ ഡൽഹിയിലുള്ള ദ്വാരക കോടതി 24 വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു. 64000 രൂപ പിഴയും അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് പ്രീതം സിംഗ് വിധിച്ചിട്ടുണ്ട്. 12 വയസ്സുള്ള പെൺകുട്ടിയെ വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചതിനാണ് ഗീത അറോറയെന്ന സോനുവിന് ശിക്ഷ ലഭിച്ചത്. ഗീത അറോറയുടെ അടുത്ത കൂട്ടാളിയായ സന്ദീപ് ബെഡ്‌വാളിന് 20 വർഷത്തെ ജയിൽ ശിക്ഷയും 65000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരുവരെയും പോക്സോ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചിട്ടുള്ളത്.
2009-ൽ സന്ദീപ് 12 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് സീമ എന്ന സ്ത്രീയുടെ അടുത്ത് എത്തിക്കുകയായിരുന്നു.സന്ദീപ് പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം സീമയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമാണ്.
സീമ പിന്നീട് പെൺകുട്ടിയെ ഗീതാ അറോറയ്ക്കും വിൽക്കുകയായിരുന്നു. ഇവർ പിന്നീട് പലർക്കും കുട്ടിയെ കാഴ്ച വയ്ക്കുന്നതിന് മുൻപ് പ്രോക്സിവോൻ, ആൽപ്രക്സ് എന്നീ മയക്കുമരുന്നുകളും നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിക്രൂരമായ പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കഠിനമായ ശിക്ഷ ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments