COVID 19Latest NewsKeralaNews

നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുക: അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികൾ ഉരുത്തിരിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചില ആഴ്ചകൾ അതീവ പ്രധാനമാണെന്നും നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നതൊരു നിഷ്ടയാക്കണം. സന്നദ്ധ സേവനം ചെയ്യാന് കഴിയുന്നവരെല്ലാം മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ ജനകീയ മാതൃക തന്നെ നാം ലോകത്തിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. കോവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയിൽ ഊന്നിയാണ്. അതിൽ പങ്കാളികളാകണമെന്നും ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്നും എല്ലാവരോടുമായി അഭ്യര്ഥിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button