COVID 19KeralaLatest NewsNews

കുതിച്ചുയർന്ന് കോവിഡ് രോഗികൾ ; നാട്ടിലേക്ക് വരുകയേ വേണ്ടെന്ന് മലയാളി പ്രവാസികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ മടിക്കുന്നു. നാട്ടിലേക്ക് വരുകയേ വേണ്ടന്നാണ് ഇവർ പറയുന്നത്.  ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ സഹചര്യത്തിൽ നാട്ടിലെത്തിയാൽ കൊവിഡ് പിടികൂടുമെന്നാണ് ഭൂരിപക്ഷത്തിന്റെയും ഭയം. ഗൾഫിൽ നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ പലർക്കും രോഗം പിടികൂടുകയും ചെയ്തു.മലയാളി​കളുടെ ഈ പേടി​മൂലം ഗൾഫ് രാജ്യങ്ങളി​ൽ നി​ന്ന് കേരളത്തി​ലേക്കുളള വി​മാനങ്ങളുടെ എണ്ണത്തി​ൽ ഗണ്യമായ കുറവുവന്നി​ട്ടുണ്ട്.

നേരത്തേ ഒരു ദിവസം അമ്പതിനും അറുപതിനും ഇടയിൽ ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് അഞ്ചോ ആറോ വിമാനങ്ങൾ മാത്രമായി. നാട്ടിലേക്ക് എത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരുന്നവർപോലും യാത്രയിൽ നിന്ന് പിന്മാറുകയാണ്.നാട്ടിലെത്തിയാൽ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. അപ്പോൾത്തത്തെ അവധിയുടെ കുറച്ചുദിവസം പോയിക്കിട്ടും. ക്വാറന്റൈൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കഷ്ടകാലത്തിന് കൊവിഡ് പിടിപെട്ടാൽ ശേഷിക്കുന്ന ദിവസവും ആശുപത്രിയിലും ക്വാറന്റൈനിലുമായി കഴിയേണ്ടിവരും. നിശ്ചിത ദിവസത്തിനകം തിരികെയെത്തി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ഉളള ജോലിയും നഷ്ടമാകും. വെറുതേ ‌ഈ റിസ്ക് എന്തിന് എടുത്ത് തലയിൽ വയ്ക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രവാസി മലയാളികളും പറയുന്നത്.

ഗൾഫ് രാജ്യങ്ങളിലെ അവസ്ഥ നേരത്തേ ഉളളതിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിട്ടുണ്ട്. കൃത്യമായ നടപടികളിലൂടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.അതിനാൽത്തന്നെ തൊഴിൽസ്ഥാപങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകുന്നതിൽ നിന്ന് ഇതും മലയാളികളെ പിന്തിരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button