ഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനുളള വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. എഞ്ചിനിയറിംഗ്, സിഗ്നല്‍സ്, ആര്‍മി സര്‍വീസ് കോപ്സ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ് വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുക. സൈന്യത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിന് ഉത്തരവ് സഹായിക്കുമെന്നും സൈനിക വക്താവ് പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്‌സ് (എഇസി) എന്നിവയ്ക്ക് പുറമേ, ഇന്ത്യന്‍ ആര്‍മിയുടെ പത്ത് സ്ട്രീമുകളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കുന്നതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments