KeralaLatest News

“പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിയത് കാലുളുക്കിയത് കൊണ്ട്” -മന്ത്രി ഇപി ജയരാജന്റെ വിശദീകരണം

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിയതിന് വിശദീകരണവുമായി കായികമന്ത്രി. ആരോഗ്യപരമായ കാരണത്താലാണ് പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. ‘കാലിന് ഉളുകിയത് കൊണ്ടാണ് പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയത്, എന്റെ മുന്നില്‍ ഇയാള്‍ക്കെതിരെ ഒരു പരാതിയും വന്നിട്ടില്ല’ – വിശദീകരണത്തില്‍ കായികമന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.

‘അയാളുടെ കാലുളുക്കി. വീട്ടില്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഓഫീസിലേക്കും വരാന്‍ കഴിയുന്ന അവസ്ഥയല്ല. അസുഖമായതിനാല്‍ ഒഴിവാക്കണമെന്ന് അയാള്‍ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കല്‍ ലീവ് അനുവദിക്കുകയല്ല, ഒഴിവാക്കുകയാണ് ചെയ്തത്’ – മന്ത്രി പറഞ്ഞു.

ഭരണപരമായ കാര്യങ്ങള്‍ കാര്യക്ഷമമാക്കാനാണ് പേഴ്സണല്‍ സ്റ്റാഫിന്റെ യോഗം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ.സി സജീഷിനെ മാറ്റിയത്. അവിഹിതമായി പദവി ദുരുപയോഗം ചെയ്തതിന് ആയിരുന്നു സജീഷിനെ പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലേക്ക് , കേസിൽ പ്രതിചേർക്കും : നിർണ്ണായക തെളിവുകൾ ലഭിച്ചതായി സൂചന

സജീഷിനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സജീഷ് അവധിക്ക് അപേക്ഷിച്ചിരുന്നെന്നും തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറാന്‍ അനുവദിച്ചെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

shortlink

Post Your Comments


Back to top button