മലപ്പുറത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകന് മര്‍ദ്ദനം. മലപ്പുറം പെരുവള്ളൂരില്‍ ആണ് സംഭവം. പഞ്ചായത്തിന്റെ കോവിഡ് ആവശ്യങ്ങള്‍ക്ക് ഡ്രൈവറായി സൗജന്യ സേവനം നല്‍കുന്ന പഞ്ചായത്ത് വളണ്ടിയറായ ഷാഫിക്കാണ് മര്‍ദ്ദനമേറ്റത്. കള്ള ടാക്‌സി എന്ന് ആരോപിച്ച് ഒരു സംഘം ടാക്‌സി ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
Post Your Comments