COVID 19

കോവിഡ് പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പങ്കുണ്ടോ?

ലോകം മുഴുവൻ കോവിഡ് വ്യാപിക്കുമ്പോൾ കൊതുക് വഴി രോഗം പകരുമോ എന്ന് മിക്കവർക്കും സംശയം ഉണ്ട്. എന്നാൽ കോവിഡ് പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പങ്കില്ലെന്നാണ് കന്‍സാസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് കൊതുകുകള്‍ക്ക് പരത്താന്‍ കഴിയുമെന്നതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. കൊതുകുകളെ സാര്‍സ്-കോവ്-2 ബാധിക്കില്ലെന്ന് ലാബ് പരീക്ഷണങ്ങളിലാണ് തെളിയിക്കപ്പെട്ടത്. ഇതിനെ കുറിച്ചുള്ള പഠനം നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊതുകുകളിലേക്ക് വൈറസ് കുത്തിവച്ചാണ് പരീക്ഷണം നടത്തിയത്. ഈഡിസ് ഈജിപ്തി, അല്‍ബോപിക്ടസ്, ക്യുലക്‌സ് എന്നീ മൂന്ന് ഇനത്തില്‍പ്പെട്ട കൊതുകുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പരീക്ഷണങ്ങള്‍ ചെയ്‌തെങ്കിലും രോഗം പരത്തുന്ന രീതിയിൽ ഒന്നും പ്രകടമായില്ലെന്ന് കന്‍സാസ് സര്‍വകലാശാല ഡയറക്ടര്‍ സ്റ്റീഫന്‍ ഹിഗ്ഗ്‌സ് പറഞ്ഞു. തീവ്രമായ അവസ്ഥയില്‍ പോലും കൊതുകുകള്‍ക്ക് കൊവിഡ് ബാധിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു. കുത്തിവെയ്ക്കുമ്പോള്‍ വൈറസ് വളരുന്നില്ലെങ്കില്‍ രക്തത്തില്‍ ധാരാളം വൈറസുള്ള കൊതുകില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഏല്‍ക്കില്ലെന്ന് ഉറപ്പാക്കാമെന്നും സ്റ്റീഫന്‍ ഹിഗ്ഗ്‌സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button