തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപിയ്ക്കുന്നു . മൂന്ന് ജനപ്രതിനിധികള്‍ക്ക് കോവിഡ് . തലസ്ഥാന ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇതിനിടെ കോര്‍പറേഷനിലെ മൂന്നു കൗസിലര്‍ മാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു .
ഇതേതുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മ്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്
Post Your Comments