Latest NewsNewsIndiaBollywood

ബോളിവുഡ് ഉപേക്ഷിക്കുന്നതായി ‘ഥപ്പട്’, ‘ആർട്ടിക്കിൾ 15’ സംവിധായകൻ അനുഭവ് സിന്‍ഹ.

പുറത്തു നിന്നു വരുന്നവർക്ക് സ്വന്തം ഇടംനേടാൻ ശക്തമായ ലോബീയിങ് മൂലം സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം

ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും സ്വയം പിന്മാറുന്നതായി സംവിധായകൻ അനുഭവ് സിന്‍ഹ. “മതി, ഞാൻ ബോളിവുഡിൽ നിന്നും രാജിവയ്ക്കുന്നു. അതിനർത്ഥം എന്തായാലും”.–അനുഭവ് സിൻഹ ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 15, ഥപ്പട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുഭവ് സിൻഹ.

ട്വീറ്റിന് പിന്നാലെ, യൂസർ നെയിമിൽ ‘നോട്ട് ബോളിവുഡ്’ എന്നും അനുഭവ് സിൻഹ ചേർത്തിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിൽ വലിയ രീതിയിലുള്ള വിവാദങ്ങളും പോരുമാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയാണ് സംവിധായകന്റെ ട്വീറ്റും.

ബോളിവുഡ് സിനിമാ ലോകത്തിന് പുറത്തു നിന്നു വരുന്നവർക്ക് സ്വന്തം ഇടംനേടാൻ ശക്തമായ ലോബീയിങ് മൂലം സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. താൻ ഇനിയും സിനിമ ചെയ്യുമെന്നും അത് ബോളിവുഡിൽ നിന്നായിരിക്കില്ലെന്നും അനുഭവ് പിന്നീട് ട്വീറ്റ് ചെയ്തു.

 

shortlink

Post Your Comments


Back to top button