മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് പോലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ വീഡിയോ ചർച്ചയാകുന്നു. താൻ ഡിവൈഎഫ്ഐ നേതാവാണെന്നും വോട്ട് ചെയ്‌ത പാർട്ടി ഭരിക്കുമ്പോഴാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് വീഡിയോ എടുക്കുന്ന പോലീസുകാരോട് ഇയാൾ പറയുന്നതും കാണാം. ”ഞാൻ എന്തെങ്കിലും മോഷ്ടിച്ചോ അല്ലേൽ പിടിച്ചുപറിച്ചോ. ഉമ്മൻ ചാണ്ടിയല്ല ഇവിടെ പിണറായി വിജയനാണ് ഭരിക്കുന്നത്. ഗവണ്മെന്റിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസുകാരാണ് നിങ്ങൾ. ചാനലുകാരെ വിളിയെടാ” എന്നും ഇയാൾ ബഹളം വെക്കുന്നുണ്ട്.
Post Your Comments